2023 - 24 Engineering and Polytechnic Batch Inauguration

Al-Azhar Polytechnic and Engineering College, Thodupuzha conducted its 2023-24 Batch inauguration. Idukki Regional Transport Officer (Dept of Enforcement) P A Naseer inaugurated the ceremony along with the flag off ceremony of a multi purpose electric vehicle built by the 2020-23 batch students.

The event was presided over by Al-Azhar Group of Institutions chairman, Mr K M Moosa. P A Naseer, who received the Chief Minister’s medal for distinguished service, was felicitated on the occasion. He was also presented by an honorary gift from the Chairman of Al-Azhar. During the official ceremony, Al-Azhar Group Managing Director, Adv KM Mijas, Administrative officer, Adv SS Tajuddeen, Principal Dr DF Melvin Jose, Motor Vehicle Inspector Bharat Chandran, Academic Director KA Khalid, Academic Dean Needa Farid, Head of  Computer Department Kala OS, General Section Chief Semimol NA etc also spoke.

The event saw a turn over of over 300 students and their parents. The 2020-23 batch project team who built the 48 volt, 75 watt electric vehicle – Mr Akhilraj, Mr Jils Jogi, Anandu Ashok, Bibin Benny and their project supervisor, Ms Alsa Rosh were specially congratulated for their win. The key of the multipurpose electric vehicle was handed over by Regional Transport Officer PA Nasir to Al-Azhar Group Chairman Haji KM Musa. The Chief Guest expressed his satisfaction by riding the vehicle. Currently, the vehicle is capable of traveling at a speed of 30 km and carrying a load of 300 kg after 8 hours of charging.

The event also saw a powerful motivation speeches by Professor Manoj Govind, K K Noushad and Jijo Chittadi.

തൊടുപുഴ അൽ അസ്ഹർ എഞ്ചിനീയറിംഗ് & പോളിടെക്നിക് കോളേജിൽ 2023 – 24 ബാച്ചിന്റെ ക്ലാസ്സുകളുടെ ഉത്ഘാടനവും 2020 – 23 ബാച്ച് പോളിടെക്‌നിക് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിദ്യാർത്ഥികൾ നിർമ്മിച്ച മൾട്ടിപർപ്പസ് ഇലക്ട്രിക് വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മവും ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ ( എൻഫോഴ്‌സ്‌മെന്റ് വിഭാഗം ) പി എ നസീർ നിർവഹിച്ചു.
അൽ അസ്ഹർ ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ചെയർമാൻ ഹാജി കെ എം മൂസ അധ്യക്ഷത വഹിച്ചു. പ്രശസ്ത സേവനത്തിന് മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട് മെഡൽ കരസ്ഥമാക്കിയ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ പി എ നസീറിനെ ചടങ്ങിൽ ആദരിച്ചു. അൽ അസ്ഹർ സ്ഥാപനങ്ങളുടെ ഉപഹാരം ചെയർമാൻ ഹാജി കെഎം മൂസ സമ്മാനിച്ചു.
അൽ അസ്ഹർ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ അഡ്വ കെ എം മിജാസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ എസ് എസ് താജുദ്ധീൻ, പ്രിൻസിപ്പൽ ഡോ ഡി എഫ് മെൽവിൻ ജോസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഭാരത് ചന്ദ്രൻ,അക്കാഡമിക് ഡയറക്ടർ കെ എ ഖാലിദ്, അക്കാഡമിക് ഡീൻ നീഡ ഫാരിഡ്, കമ്പ്യൂട്ടർ വിഭാഗം മേധാവി കല ഒ എസ്, ജനറൽ വിഭാഗം മേധാവി സെമിമോൾ എൻ എ എന്നിവർ സംസാരിച്ചു.സംസ്ഥാത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ കോഴ്സ്കളിൽ പ്രവേശനം നേടിയ 300 ൽ അധികം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
2020 – 23 ബാച്ച് പോളിടെക്‌നിക് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികളുടെ ഒരു ലക്ഷം ചിലവ് വന്ന വാഹനനിർമ്മാനത്തിന് നേതൃത്വം നൽകിയ വകുപ്പ് മേധാവി അൽസ റോഷിനെയും പ്രൊജക്റ്റ്‌ അംഗങ്ങളായ അഖിൽരാജ്, ജിൽസ് ജോഗി, അനന്ദു അശോക്, ബിബിൻ ബെന്നി എന്നീ വിദ്യാർത്ഥികളെയും മുഖ്യാഥിതി പി എ നസീർ, ചെയർമാൻ ഹാജി മൂസ എന്നിവർ അഭിനന്ദിക്കുകയും മാനേജ്മെന്റ് ചിലവിൽ ക്യാമ്പസ്സിൽ സഞ്ചരിക്കാൻ പാകത്തിൽ ഒരു വാഹനം നിർമിച്ചുനൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ ക്യാമ്പസ്സിന് സമ്മാനിച്ച 48 വോൾട് 75 വാട്ട് ബി എൽ ഡി സി മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൾട്ടിപർപ്പസ് ഇലക്ട്രിക് വാഹനത്തിന്റെ താക്കോൽ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ പി എ നസീർ അൽ അസ്ഹർ ഗ്രുപ്പ് ചെയർമാൻ ഹാജി കെ എം മൂസക്ക് കൈമാറുകയും 8 മണിക്കൂർ ചാർജ് ചെയ്താൽ 300 കിലോഗ്രാം ഭാരം വഹിച്ചുകൊണ്ട് 30 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള വാഹനത്തിൽ മുഖ്യാഥിതി സഞ്ചരിച്ച് തൃപ്തി രേഖപ്പെടുത്തുകയും ചെയ്തത് ആകർഷകമായി.
ലക്ഷ്യപ്രാപ്തി രൂപാന്ദ്രപ്പെടുത്തൽ, തുടക്കം നന്നായാൽ പകുതി നന്നാകും , പവർ സ്ട്രീം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ ക്ലാസുകൾക്ക് പ്രഗത്ഭ കോർപ്പറേറ്റ് പരിശീലകനായ പ്രൊഫ മനോജ്‌ ഗോവിന്ദ്, കെ എസ് ഇ ബി എഞ്ചിനീയറും മാനവശേഷി പരിശീലനകനുമായ കെ കെ നൗഷാദ്, മോട്ടിവേഷണൽ സ്പീക്കർ ജിജോ ചിറ്റാടി എന്നിവർ നേതൃത്വം നൽകി

News & Happenings

from in and around the campus

Webinar on POCSO Act 2012

Webinar on POCSO Act 2012

Organized by Al-Azhar Public School and Legal Literacy Club, a Webinar on POCSO Act 2021 was conducted on 16th October 2021. The well-renowned resource person, Ms Soumya P.S. is a project assistant working with the District Child Protection Unit, Idukki.   The...

read more
Admission Procedures for MBBS and BDS programmes

Admission Procedures for MBBS and BDS programmes

First phase of allotment for Medical and Dental Undergraduate programs start on 5th December 2020. Students will be able to give their options on the election commissioners website – www.cee.kerala.gov.in . Kindly make sure to choose your options early on. Once the options for students are published, they should take their admission in allotted college between 11th December 2020 to 15th December 2020, 4.00 PM.

read more

FOLLOW US!

Don't miss out on the exciting happenings within the campus.
Follow us on our various social media channels!

9496 911 119, 9446 391 111